സന്ദര്‍ശകരുടെ എണ്ണം

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterഇന്നത്തെ ദിവസം3151
mod_vvisit_counterഇന്നലെ3308
mod_vvisit_counterഈ ആഴ്ച9691
mod_vvisit_counterഈ മാസം66778
mod_vvisit_counterഎല്ലാം523912

  പ്രധാന താള്‍

കാരുണ്യ ചികിത്സാ സഹായനിധിയില്‍ നിന്നും സഹായം കിട്ടുന്നതിനുള്ള അപേക്ഷ ഫോറം

   പൊതുനിരത്തുകളില്‍ കൈയ്യില്‍ ഭാഗ്യക്കുറി ടിക്കറ്റുകളുമായി നടന്നു നീങ്ങുന്ന ഒരു ഭാഗ്യക്കുറി ഏജന്റിനെ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ?

 ശരി. പ്രഥമ ദ്ദൃഷ്ട്യാ നമ്മള്‍ അയാളെ ശ്രദ്ധിച്ചില്ലെന്നു വരാം. എന്നാല്‍ സംസ്ഥാനത്തിന്റെ റോഡുകള്‍ , പാലങ്ങള്‍ , ആശുപത്രികള്‍ , സ്കൂളുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന്‌ പണം കണ്ടെത്തുന്നതില്‍ ഈ ഭാഗ്യക്കുറി ഏജന്റും തന്റെ പങ്കു വഹിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രക്രിയയ്ക്ക് പണം കണ്ടെത്തുന്ന മുഖ്യ സ്രോതസായി വര്‍ത്തിച്ചതാണ് ഭാഗ്യക്കുറി വകുപ്പിന്റെ വിജയത്തിന് നിദാനം. അതിലുപരി സമൂഹത്തിലെ പട്ടിണി പാവങ്ങള്‍ക്ക് ഒരു മുഖ്യ വരുമാനമാര്‍ഗ്ഗവുമാണ്‌ കേരള സംസ്ഥാന ഭാഗ്യക്കുറി.

 ഇന്ന് ഏകദേശം 35000 രജിസ്റ്റേര്‍ഡ്‌ ഏജന്റുമാരും ഒരു ലക്ഷത്തിലധികം വരുന്ന റീട്ടെയില്‍ വില്പനക്കാരുമടങ്ങുന്ന ഒരു ബൃഹത്ശൃംഖലയായി മാറിക്കഴിഞ്ഞ കേരള സംസ്ഥാന ഭാഗ്യക്കുറി പാവങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും , ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമുള്ള കാരണമാകുക വഴി സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പ്രമുഖമായ പങ്ക്‌ വഹിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരത്തില്‍ ലഭ്യമാകുന്ന അവസരങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രാധാന്യം ഏറി വരുന്നു. പാവപ്പെട്ടവരോടുള്ള സാമൂഹിക പ്രതിബദ്ധതയ്ക്കിടയിലും സമ്മാന തുക വെട്ടികുറയ്ക്കുന്ന രീതി വകുപ്പ് അവലംബിച്ചിട്ടില്ല. 6 പ്രതിവാര ഭാഗ്യക്കുറികളിലൂടെയും 6 ബമ്പര്‍ ഭാഗ്യക്കുറികളിലൂടെയും ഓരോ ആഴ്ചയിലും ലക്ഷക്കണക്കിന് രൂപ സമ്മാന തുകയിനത്തില്‍ നല്‍കി വരുന്നുണ്ട്‌ .

 


TO VIEW OUR LATEST LOTTERY ADVERTIZEMENT CLICK THE FOLLOWING